bjp

കൊച്ചി: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 11നാരംഭിച്ച് ഡിസംബർ 15 വരെ നീളുന്ന കാലയളവിൽ ബൂത്തുതലം മുതൽ തിരഞ്ഞെടുപ്പ് നടത്തും. ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പുകൾ സെപ്തംബർ 11 മുതൽ 30 വരെയാണ്. 25,000 ബൂത്തുകളിൽ 21,000ൽ അംഗത്വം വിതരണം ചെയ്തു. 140 മണ്ഡലം പ്രസിഡന്റുമാരെയും ബൂത്ത് കമ്മിറ്റിയും ഒക്‌ടോബർ 11നും 31 നുമിടയിൽ തിരഞ്ഞെടുക്കും.
ജില്ലാ പ്രസിഡന്റുമാരെയും സംസ്ഥാന കൗൺസിൽ അംഗങ്ങളെയും നവംബർ 11നും 31നുമിടയിൽ തിരഞ്ഞെടുക്കും. സംസ്ഥാന പ്രസിഡന്റിന്റെയും ദേശീയ കൗൺസിൽ അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും 15നുമിടയിലാണ്. സി.കെ. പത്മനാഭൻ കൺവീനറായ സമിതിക്കാണ് തിരഞ്ഞെടുപ്പ് ചുമതല.