കൊച്ചി: ഫിഷറീസ് മേഖലയിൽ സംരംഭങ്ങൾ തുടങ്ങാൻ തയ്യാറെടുക്കുന്നവർക്കായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പനങ്ങാട് കുഫോസ് ആസ്ഥാനത്ത് ആഗസ്റ്റ് 30,31 തീയ്യതികളിലാണ് പരിശീലനം. പരിശീലനക്കളരിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ : 8136843377,8281326477.