അങ്കമാലി: കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുളള വെളിയിട വിസർജനമുക്ത പദ്ധതിയിൽ ശൗചാലയം നിർമ്മിക്കുന്നതിന് മാനദണ്ഡങ്ങൾ പ്രകാരം യോഗ്യത ഉണ്ടായിരുന്നിട്ടും ഒഴിവായിപ്പോയവർക്ക് ഇത് നൽകുന്നതിനായി പ്രത്യേകയജ്ഞം നടത്തും. ശൗചാലയങ്ങൾ ഇല്ലാത്ത ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരും ഈ ആവശ്യത്തിനായി ഇതുവരെ ആനുകൂല്യം കൈപ്പറ്റിയിട്ടില്ലാത്തവർക്കും മാത്രമാണ് ആനുകൂല്യം ലഭിക്കുക. അപേക്ഷകൾ 24 വരെ അങ്കമാലി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസിലും അതാതു പഞ്ചായത്തുകളിലെ വി.ഇ.ഒ ഓഫീസുകളിലും സമർപ്പിക്കാം.