bineesh
ബിനീഷ് ഭാസ്കർ

കൊച്ചി: മേക്കപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്‌ക്കർ (45) നിര്യാതനായി. ഇന്നലെ പുലർച്ചെ 4.30 ന് എറണാകുളം ലിസി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മൂവാറ്റുപുഴ മേക്കടമ്പ് പുതുപ്പള്ളിക്കുന്നേൽ വീട്ടിൽ പരേതരായ ഭാസ്കരൻ - തങ്കമ്മ ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാളകം മേക്കകടമ്പിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: അനുചിത്ര,​ മകൻ: അബിസ് (മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി)​.

കുറച്ചുനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 20 വർഷം മുമ്പ് പട്ടണം ഷായ്‌ക്കൊപ്പം ടെലിഫിമിലൂടെയാണ് സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചത്. പി.വി ശങ്കറിനൊപ്പം അസിസ്റ്റന്റായി പ്രവർത്തിച്ചു. നടി ദിവ്യാ ഉണ്ണിയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു. കൃത്യം എന്ന സിനിമയിലൂടെ ബിനീഷ് സ്വതന്ത്ര മേക്കപ്പ്മാനായി. വർഗം,​ വാസ്തവം, താന്തോന്നി, കാക്കി, വെള്ളിത്തിര, പോസിറ്റീവ്,​ ഓറഞ്ച് തുടങ്ങി അമ്പതിലേറെ സിനിമകൾ ചെയ്തു. മാമാങ്കം ആണ് ഒടുവിൽ ചെയ്ത സിനിമ. എട്ടു വർഷം ഓൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ്സ് യൂണിയന്റെ ജനറൽ സെക്രട്ടറി ആയിരുന്നു.