പെരുമ്പാവൂർ:അശമന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സെന്റ് ജോർജ് കോളനിയിലെ തോട് ആഴം കുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയിലേക്ക് നീങ്ങി.കുറുപ്പംപടി പൊലീസ് രംഗം ശാന്തമാക്കി.ഇന്നലെ രാവിലെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഒരു പറ്റം തൊഴിലുറപ്പ് തൊഴിലാളികളാണ് നിർമ്മാണത്തിനായി എത്തിയത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം എത്തിയ ഇവരെ നാട്ടുകാർ തടഞ്ഞു.. കഴിഞ്ഞ പ്രളയകാലത്ത് നിർമ്മിച്ച തോട്ടിൽവെള്ളം ഒഴുകാൻ പ്രയാസമായതോടെ ആഴം കൂട്ടി നിർമ്മിച്ചിരുന്നു. സമീപ വീട്ടിലെ കക്കൂസ് മാലിന്യം ഈ തോട്ടിലൂടെ ഒഴുകാൻ തുടങ്ങി.ഇത് ഒഴിവാക്കാനാണ് തോട്' ആഴം കുറക്കാനായി നീക്കം നടത്തിയത്.എന്നാൽ പുതുതായി നിർമ്മിച്ച തോട് ആവശ്യമില്ലായിരുന്നു എന്നാണ് നാട്ടുകാരുടെ പക്ഷം.കാലങ്ങളായി ഒഴുകിയിരുന്ന സമീപത്തെ തോട് വീതി കൂട്ടി നിർമ്മിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായ പ്രശ്‌നം ഒഴിവാക്കാമായിരുന്നു .ഇപ്രാവശ്യവും പ്രദേശത്ത് വെള്ളം കയറി. മലിന ജലം വീടുകളിൽ കയറിയതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം. ഇതിനിടെ പഞ്ചായത്തിന്റെ പരാതിയെതുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തനാട്ടുകാരെ പിന്നീട് വിട്ടയച്ചു.
അശമന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ സെന്റ് ജോർജ് കോളനിയിൽതോടിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ശ്രമം