hmdp-sabha-moothakunnam-
എസ്.എൻ.എം ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും മലബാറിലെ പ്രളയബാധിതർക്ക് വേണ്ടി ശേഖരിച്ച് സാമഗ്രികളുമായി പോകുന്ന വാഹനം വടക്കേക്കര എസ്.ഐ. കെ.എഫ്. ബെർട്ട് ഫ്ളാഗ് ഓഫ് ചെയ്യുന്നു.

പറവൂർ : മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ കീഴിലുള്ള എസ്.എൻ.എം ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും മലബാറിലെ പ്രളയബാധിതർക്ക് വേണ്ടി ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളുമായി വാഹനം പുറപ്പെട്ടു. വടക്കേക്കര സബ് ഇൻസ്പെക്ടർ കെ.എഫ്. ബെർട്ട് ഫ്ളാഗ് ഓഫ് ചെയ്തു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ, സെക്രട്ടറി ടി.എസ്. ബിജിൽകുമാർ, സഭാ കമ്മിറ്റിഅംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർമാർ, മേധാവികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.