കൊച്ചി: കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷൻ മാനേജ്മെന്റ് അബ്കാരി തൊഴിലാളികളോടുള്ള നിരന്തരമായ അവഗണനക്കെതിരെയും സേവന-വേതന വ്യവസ്ഥയുടെയും മറ്റു അനുകൂല്യങ്ങളുടെയും നഗ്‌നമായ ലംഘനത്തിലും പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ആൻഡ് കൺസ്യൂമർ ഫെഡ് കോ-ഓർഡിനേഷൻ കമ്മിറ്റി ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഗാന്ധിനഗർ കൺസ്യൂമർ ഫെഡ് ആസ്ഥാനത്ത് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കോ- ഓർഡിനേഷൻ ചെയർമാൻ ആറ്റിങ്ങൽ അജിത്തിന്റെ അധ്യക്ഷതയിൽ കൂടിയ ധർണ ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ എസ്.ഹരികുമാർ, ബാബു ജോർജ്, സബീഷ്, ടി.കെ.രമേശൻ, ആർ.ശിശുകുമാർ, എ.പി.ജോൺ, കുരീപ്പുഴ വിജയൻ, എ.ജേക്കബ്, സക്കീർ ഹുസൈൻ, ആർ.രാകേഷ്, എ.വി.പ്രസാദ്, പി.ബാഹുലേയൻ എന്നിവർ സംസാരിച്ചു.