മരട്:മരട് ഗവ.ആയുർവേദ ഡിസ്പൻസറിയും ജനകീയം വയോജന ക്ളബ്ബും സംയുക്തമായി 24ന് 19-ാം ഡിവിഷൻ അംഗനവാടിയിൽ വച്ച് സൗജന്യ ആയുർവേദ ചികിത്സാക്യാമ്പ് നടത്തും.രാവിലെ 9 മുതൽ 1മണിവരെയുളള ക്യാമ്പ് കൗൺസിലർ എം.വി.ഉല്ലാസ് ഉദ്ഘാടനം ചെയ്യും."ആരോഗ്യസുരക്ഷ ആയുർവേദത്തിലുടെ" എന്ന വിഷയത്തിൽ വിദ്ധഗ്ധ ഡോക്ടർമാർ ക്ളാസെടുക്കും.മരുന്നുവിതരണവും ഉണ്ടാകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക .9446312926