തൃക്കാക്കര : യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തിൽ രണ്ട് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് തെറിച്ചു. നോർത്ത് പാലത്തിന് സമീപം വച്ച് റോഡിലെ മലിന ജലം തെറിച്ചെന്നാരോപിച്ച് കാർ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ കടവന്ത്ര സ്വദേശി ഷിജോ ജോർജിന്റെയും ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എളമക്കര സ്വദേശി ശരത് ബാബുവിന്റേയും ലൈസൻസുകളാണ് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്.
പ്രായപൂർത്തിയാവാത്ത കുട്ടി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തിൽ പിതാവിന്റെ ലൈസൻസ് റദ്ദാക്കാനും നടപടി തുടങ്ങി.
മൂന്ന് പേരുമായാണ് കുട്ടി യാത്ര ചെയ്തതെന്ന് ആർ .ടി .ഓ മനോജ് കുമാർ പറഞ്ഞു. ജോയിന്റ് ആർ.ടി.ഓ മനോജ് .കെ , മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വർഗീസ്, മെൽവിൻ ക്‌ളീറ്റസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.