കൊച്ചി: ബാലഗോകുലം ഉദയംപേരൂരിൽ വെള്ളിയാഴ്ച ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കും. ഇന്ന് അരയശേരി, ആമേട ക്ഷേത്രങ്ങളിൽ ഗോപൂജ നടക്കും. വെള്ളിയാഴ്ചയാണ് മഹാശോഭായാത്ര. മുച്ചൂർക്കാവിൽ നിന്നും അരയശേരിയിൽ നിന്നും ആരംഭിക്കുന്ന യാത്രകൾ ആമേടയിൽ സംഗമിച്ച് നടക്കാവ് വഴി ശ്രീനാരായണ വിജയസമാജം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഉറിയടിയും പ്രസാദ വിതരണവും.
തെക്കൻപറവൂർ ശ്രീനാരായണപുരം ശ്രീവേണുഗോപാല ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വെള്ളിയാഴ്ച പ്രത്യേക പൂജകളുണ്ടാകും. വൈകിട്ട് മൂന്നിന് ശോഭായാത്ര ചക്കത്തുകാട് ഭദ്രകാളി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. വൈകിട്ട് ആറിന് അഖണ്ഡ നാമജപം, രാത്രി 12ന് ശ്രീകൃഷ്ണാവതാരം.
തെക്കൻപറവൂർ ശ്രീയോഗേശ്വര മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം വെള്ളിയാഴ്ച നടക്കും. വൈകിട്ട് നാലിന് തണ്ടാശേരി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര. ദീപാരാധനയ്ക്ക് ശേഷം ഭജന, വിശേഷാൽ പൂജകൾ.