കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനാചരണം ത്രക്കണാർവട്ടം ന്യൂനപക്ഷ സെൽ മണ്ഡലം കോൺഗ്രസ് എസ്.ആർ.എം റോഡിൽ യൂത്ത് കോൺഗ്രസ് ജംഗ്ഷനിൽ മൈനരിറ്റി സെല്ലിന്റെ പ്രസിഡന്റ് പി.എ അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അജയ് തറയിൽ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ലൂഡി ലൂയിസ്, ഡി.സി.സി ജനറൽ സെക്രട്ടറി ഇക്ബാൽ വലിയവീട്ടിൽ, കൗൺസിലർ ഗ്രേസി ബാബു, ഡോണൽ വിവേര എന്നിവർ സംസാരിച്ചു. രാധാകൃഷ്ണ പണിക്കർ, റാണി സേവിയർ, എൻ.സി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.