കാലടി: സമഭാവനയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന ശ്രീരാമകൃഷ്ണ സന്ദേശങ്ങൾക്കു് കാലിക പ്രസക്തിയേറുന്നതായി സ്വാമി ഗൗതമാനന്ദ പറഞ്ഞു. കാലടിയിലെ സത്സംഗം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോജി എം. ജോൺ എം.എൽ.എ, ശൃംഗേരിമഠം മാനേജർ പ്രൊഫ.എ. സുബ്രഹ്മണ്യൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .അഡ്വ.കെ. തുളസി, പി.ഇ.ബി മേനോൻ, എം.കെ. കുഞ്ഞോൽ, വാർഡ് മെമ്പർ മിനി ബിജു തുടങ്ങിയവർ പങ്കെടുത്തു. രാവിലെ നടന്ന മന്ത്രദീക്ഷയിൽ നിരവധി ഭക്തർ പങ്കെടുത്തു. രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം സ്വാമി ഗൗതമാനന്ദ ഇന്ന് തൃശൂരിലേക്ക് മടങ്ങും.