കൊച്ചി: അർഹതപ്പെട്ട പട്ടികജാതി കുടുംബങ്ങൾക്ക് ജില്ലയിൽ പട്ടയവും ഭൂമിയും നൽകുവാൻ നടപടി ഉണ്ടാകണമെന്ന് എറണാകുളത്ത് കൂടിയ ബി.ജെ.പി പട്ടികജാതി മാർച്ച ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മോർച്ച ജില്ലാ പ്രസിഡന്റ് ഷാജി മുത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം വേലായുധൻ ഉദ്ഘാടനം ചെയ്തു. മോർച്ച സംസ്ഥാന സെക്രട്ടറി സി.എം മോഹനൻ, സംസ്ഥാന ട്രഷറർ വിജയൻ നായത്തോട്ട്, ജില്ലാ ജനറൽ സെക്രട്ടറി വിനോജ് പി.സി, സംസ്ഥാന സമിതി അംഗം സുശീൽ ചെറുപുള്ളി, എൻ.കെ സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.

2017ൽ ദേശീയ പട്ടികജാതി കമ്മീഷൻ ഉപാദ്ധ്യക്ഷൻ എൽ.മുരുകൻ ജില്ലയിലെ വൈപ്പിൻ സീഷോർ കോളനി, മൂവാറ്റുപുഴ വാളകം പഞ്ചായത്തിലെ ചെറുവള്ളൂർ കോളനി, ആവേലി പഞ്ചായത്തിലെ എലിവിച്ചിറ കോളനി, കാക്കനാട്ട് ചിറ്റേത്തുകര കണ്ണംകേരി കോളനി, കീഴ്മാട്ട് മടത്തിലകം കോളനി, കരിമുകൾ കോളനി തുടങ്ങിയ കോളനികൾ സന്ദർശിക്കുകയും അവിടുത്തുകാരുടെ നിവേദനങ്ങൾക്ക് നടപടി സ്വീകരിക്കാൻ പട്ടിക ജാതി സംസ്ഥാന- ജില്ലാ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യോഗത്തിൽ പറഞ്ഞു.