മൂവാറ്റുപുഴ: മാറാടി ഗ്രാമ പഞ്ചായത്തിലെ തൊഴിൽരഹിത വേതനം ബാങ്ക് അക്കൗണ്ട് മുഖേന നൽകുന്നതിന് വേണ്ടിയുള്ള പരിശോധന വ്യാഴാഴ്ച രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെ നടക്കും. ഗുണഭോക്താക്കൾ സത്യവാങ്മൂലം, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, എസ്.എസ്.എൽ.സി. ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ്, സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്കും അതിന്റെ കോപ്പിയുംഎന്നിവ ഉൾപ്പെടെ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഈ തീയതിയിൽ ഹാജരാകാത്ത ഗുണഭോക്താക്കൾക്ക് ഇനിയൊരു അവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.