മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി, ഭൂരഹിത ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ രേഖകൾ ഹാജരാക്കാത്തവർ 26 ന് രാവിലെ 11 ന് ആവശ്യമായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. രേഖകൾ ഹാജരാക്കാത്ത ഗുണഭോക്താക്കളെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് സെക്രട്ടറി അറിയിച്ചു.