മൂവാറ്റുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് 2019- 20 സാമ്പത്തിക വർഷത്തിൽ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ആലോചനായോഗവും ക്ലസ്റ്റർ രൂപീകരണവും ഇന്ന് രാവിലെ 10.30ന് കൃഷിഭവൻ ഹാളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ മുഴുവൻ കേരകർഷകരും യോഗത്തിൽ പങ്കെടുക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.