പറവൂർ: എലിപ്പനി ബാധിച്ചു പട്ടണം പണിക്കശേരിൽ അറുമുഖപ്രിയന്റെ ഭാര്യ ഷിജി (44) മരിച്ചു. കടുത്ത പനിയെ തുടർന്ന് പറവൂറിലെ ആശുപത്രിയിൽ പരിശോധനകൾ നടത്തിയപ്പോഴാണ് എലിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: അനുപമ, അഖില.