sinad

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമരഭീഷണികളോ ബാഹ്യസമ്മർദ്ദങ്ങളോ തീരുമാനങ്ങളെ യാതൊരുവിധത്തിലും സ്വാധീനിക്കാൻ പാടില്ലെന്ന് സീറോ മലബാർസഭാ സിനഡ് യോഗം തീരുമാനിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള സാദ്ധ്യതകളഉം ബിഷപ്പുമാർ വിലയിരുത്തി. ദൈവഹിതപ്രകാരം തീരുമാനങ്ങളെടുക്കാൻ വിശ്വാസികൾ തുടർന്നും സഹകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

അതേസമയം, സിനഡിന് നൽകിയ നിവേദനത്തിലെ മുഴുവൻ ആവശ്യങ്ങളിലും മറുപടി ലഭിച്ചില്ലെങ്കിൽ അടുത്ത ഞായറാഴ്ച വിശ്വാസികൾ കാക്കനാട് സെന്റ് തോമസ് മൗണ്ട് ഉപരോധിക്കുമെന്ന് എറണാകുളം അതിരൂപതാ അൽമായ മുന്നേറ്റം അറിയിച്ചു. സിനഡ് തീരുമാനങ്ങൾ സത്യത്തിനും നീതിക്കും നി​രക്കുന്നതല്ലെങ്കിൽ വിശ്വാസികൾ അംഗീകരിക്കില്ലെന്ന് അൽമായ മുന്നേറ്റത്തിന്റെ കോർ ടീമംഗങ്ങളുടെയും ഫൊറോന കൺവീനർമാരുടെയും യോഗം തീരുമാനിച്ചു.