കൊച്ചി: 12-ാമത് എറണാകുളം റവന്യൂ ജില്ലാതല ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ജില്ലാ കലോത്സവം ഇടപ്പള്ളി ഗവൺമെന്റ് ഐ.ടി.ഇ. ഹാളിൽ ഇന്ന് നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. അദ്ധ്യാപക വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതു മണിക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മിനി വി.പി. പതാക ഉയർത്തും. വൈകിട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 17 ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും 250 ൽപരം പ്രതിഭകൾ സ്റ്റേജിന പരിപാടികളിൽ പങ്കെടുക്കും. ഇതോടൊപ്പം അധ്യാപക മത്സരവും നടത്തും.സ്‌റ്റേജിതര മത്സരങ്ങൾ ആഗസ്‌റ്റ് അഞ്ചിന് സംഘടിപ്പിച്ചിരുന്നു.