കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ബോണസ് തർക്കം ഒത്തുതീർന്നു. മാനേജ്മെന്റും തൊഴിലാളി യൂണിയനുമായി എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ കെ. ശ്രീലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ 8000 രൂപ ബോണസ് നൽകാനാണ് തീരുമാനം. ബോണസ് തുക ആഗസ്റ്റ് 29 ന് വിതരണം ചെയ്യും.