bdjs
ടൗൺ ഹാളിനു മുമ്പിൽ ബി.ഡി.ജെ.എസ് നടത്തിയ ധർണ അഡ്വ.ശ്രീകുമാർ തട്ടേരത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ലൈഫ് ഭവന പദ്ധതിയിൽ ഭൂരഹിതരായ അവരിൽനിന്നും റസിഡൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിയമം എടുത്തുകളയണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്ന ടൗൺ ഹാളിനു മുമ്പിൽ ബി.ഡി.ജെ.എസ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാരകരോഗം ബാധിച്ചവർ പോലും റസിഡൻസ് സർട്ടിഫിക്കറ്റിനായി അലയുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ് വിജയൻ,​ കെ.കെ പീതാംബരൻ,​ സി. സതീശൻ,​ എം.ബി ജയ്ഷൂർ, പമീല​ സത്യൻ, ബി.ടി,​ ഹരിദാസ്, കെ.സുബ്രഹ്മണ്യൻ,​ അഡ്വ.അശോകൻ,​ ധന്യ ഷാജി,​ അർജുൻ ഗോപിനാഥ്,​ ബീന നന്ദകുമാർ,​ ധന്യ അഭിലാഷ്,​ ഓമന കാർത്തികേയൻ,​ രഘുവരൻ,​ എം.എസ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.