തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കിടപ്പു രോഗികളെ സന്ദർശിച്ചു. തൃപ്പൂണിത്തുറ പ്രദേശത്തെ പത്ത് മേഖലാ കമ്മറ്റികളിലായി ഇരുപതോളം സ്ക്വാഡുകൾ ഇരുന്നൂറ് കിടപ്പ് രോഗികളെ സന്ദർശിച്ച് രോഗീപരിചരണ നിർദ്ദേശങ്ങൾ നൽകി. സി പി ഐ എം ജില്ലാ സെക്രട്ടറി സി.എൻമോഹനൻ, എം.പി.ഉദയൻ, പി.വാസുദേവൻ എന്നിവർ നേതൃത്വം നൽകി.