excise
കള്ളിലെ മായം ചേർക്കൽ കണ്ടുപിടിക്കുവാൻ എക്സെെസ് വകുപ്പ് രൂപം നൽകിയ മൊബെെൽ ലാബ്

#മൊബെെൽ ലാബുമായി എക്സെെസ് രംഗത്ത് :

മൂവാറ്റുപുഴ: കള്ളിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കുവാൻ മൊബെെൽ ലാബുമായി എക്സെെസ് വകുപ്പ് രംഗത്തെത്തി . കേരളത്തിലെ കള്ളു ഷാപ്പിലൂടെ വിതരണം ചെയ്യുന്ന കള്ളിൽ മായം ചേർക്കൽ വ്യാപകമാണെന്ന പരാതി ശക്തമായതിനെ തുടർന്നാണ് മൊബെെൽ ലാബുമായി പരിശോധന ആരംഭിച്ചത്. മായം ചേർക്കന്നവരെ കണ്ടുപിടിക്കുന്നതിനും അത്തരക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷാനടപടിക്കു വിധേയമാക്കാനാണ് എക്സെെസ് വകുപ്പിന്റ തീരുമാനം . അപ്രതീക്ഷിതമായി കള്ള് പരിശോധനക്ക് എത്തുന്നതോടൊപ്പം പരാതി ലഭിക്കുന്ന കള്ളുഷാപ്പുകളിൽ നിരന്തരമായ പരിശോധനയും മൊബെെൽ ലാബുകൾ വഴിനടത്തുവാൻ കഴിയും . എന്നാൽ മൂന്ന് യൂണിറ്റുകളുടെ പ്രവർത്തനം കൊണ്ടുമാത്രം കള്ളിൽ മായം ചേർക്കൽ പൂർണ്ണമായും ഇല്ലാതാക്കുവാൻ കഴിയുകയില്ല . മൂന്നു മൊബെെൽ ലാബുകൾകൊണ്ട് മാത്രം കേരളത്തിലാകമാനം മായം ചേർത്ത് വിൽക്കുന്ന വിഷകള്ള് പരിശോധിക്കുവാൻ യഥാസമയം കഴിയാത്തതാണ് അബ്കാരികൾക്ക് ഗുണകരമാണ് . ജോയിന്റ് എക്സെെസ് കമ്മിഷണറുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ലാബുകൾ ഷാപ്പുകളിൽ നേരിട്ടെത്തി വില്പന കള്ളെടുത്ത് പരിശോധിച്ച് മായം ചേർത്തതാണെന്ന് കണ്ടുപിടിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ജില്ലകൾ കേന്ദ്രികരിച്ച് മൊബെെൽ ലാബുകളുടെ പ്രവർത്തനം ആരംഭിച്ചാൽ മാത്രമെ പരിശോധന കൃത്യമായി നടത്തുവാൻ കഴിയു. 14 ജില്ലകളിലും കള്ള് പരിശോധിക്കുന്നതിനുള്ള മൊബെെൽ പരിശോധന സംഘം രൂപികരിക്കുകയാണെങ്കിൽ വ്യാജ കള്ള് വില്പന ഒരു പരിധിവരെ ഇല്ലാതാക്കുവാൻ എക്സെെസ് വകുപ്പിന് കഴിയും. നല്ലകള്ള് ലഭിക്കുകഎന്ന സാധാരണക്കാരന്റെ അവകാശം സംരക്ഷിക്കുവാനുംസർക്കാരിന് കഴിയുമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയവർ പറയുന്നു.

# മൂന്നു സോണുകളിൽ മൂന്ന് മൊബെെൽ യൂണിറ്റുകൾ

#ഒരു യൂണിറ്റിലെ പരിശോധന സംഘം

ഒരു കെമിക്കൽ എക്സാമിനറും ഡെപ്യൂട്ടേഷനിൽ നിയമിക്കുന്ന എക്സെെസ് ഇൻസ്പെക്ടറും രണ്ട് സിവിൽ എക്സെെസ് ഓഫീസർമാരും അടങ്ങുന്നതാണ് ഒരു യൂണിറ്റിലെ പരിശോധന സംഘം.