കൊച്ചി: എറണാകുളം ഗണേശോത്സവത്തിന് 30 ന് പാവക്കുളം ക്ഷേത്രത്തിൽ പ്രത്യേകം സജ്ജമാക്കിയ ഗണേശ് നഗറിൽ തുടക്കമാകുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 31 ന് രാവിലെ 7 ന് സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ മഹാ ഗണപതി ഹോമം, 10 ന് മുഖ്യ ഗണപതി പ്രതിഷ്ഠ, സ്വാമി ഗുരുരത്നം ജ്ഞാന തപസി ആത്മീയ സന്ദേശം നൽകും. 2 ന് വിവിധ സ്ഥലങ്ങളിലേക്കുള്ള വിഗ്രഹങ്ങളുടെ പുറപ്പടൽ , സെപ്തംബർ ഒന്നിന് രാവിലെ 9 ന് സ്ത്രീകൾ ഗണപതിക്ക് കൊഴുക്കട്ടയുണ്ടാക്കി നേദിക്കൽ വഴിപാട് നടത്തും.

3 ന് രാവിലെ 7 ന് ബിസനസ് സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള ഋണമോചന മഹാഗണപതിഹോമം , ഉച്ചയ്ക്ക് 3 ന് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 108 ഗണേശവിഗ്രഹങ്ങൾ ഗണേശോത്സവ വേദിയിൽ വന്നുചേരും. 3.30 ന് സാംസ്കാരിക സമ്മേളനത്തിന് ശേഷം 5 ന് ഗണേശോത്സവ ഘോഷയാത്ര ആരംഭിക്കും. 7.30 ന് പുതുവൈപ്പ് ക‌ടൽ തീരത്തെത്തി നിമജ്ജന കർമ്മം നിർവഹിക്കും.

കമ്മിറ്റി ചെയർമാൻ ആർക്കിടെക്ട് എൽ.ഗോപകുമാർ, ജനറൽ കൺവീനർ അജികുമാർ നായർ, ശിവസേന ജില്ല പ്രസിഡന്റ് സജി തുരുത്തികുന്നേൽ, പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ.കെ.മുരളീധരൻ പിള്ള തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

#വൈകിട്ട് നാലിന് നടക്കുന്ന മിഴി തുറക്കൽ ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്‌ഘാടനം ചെയ്യും.

#ഈ വർഷത്തെ ഗണേശോത്സവത്തിന്റെ പ്രത്യേകതകൾ

എല്ലാ ദിവസവും രാവിലെ 6 ന് ഗണപതിഹോമം,12 ന് പ്രസാദ ഊട്ട്, 6 ന് ദീപാരാധന, തുടർന്ന് ഗണേശ ഭജൻ