അങ്കമാലി: ചമ്പന്നൂർ ഹരിശ്ചന്ദ്ര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നാളെ (വെള്ളി) നടക്കും. ചമ്പന്നൂർ എഫ്.സി.ഐ കവലയിൽ നിന്ന് വൈകിട്ട് 4ന് ആരംഭിക്കുന്ന ശോഭായാത്ര ചമ്പന്നൂർ ശ്രീ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും. ഉറിയടി, ദീപാരാധന, പ്രസാദവിതരണം എന്നിവയാണ്‌ പ്രധാന പരിപാടികളെന്ന് ആഘോഷ സമിതി കൺവീനർ പി.പി. രാമകൃഷ്ണൻ അറിയിച്ചു.