കൊച്ചി : പ്രളയദുരിതബാധിതർക്ക് കൈത്താങ്ങായി ജില്ലാ നിയമസേവന അതോറിറ്റി (കെൽസ) താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി, സന്നദ്ധ സംഘടനകൾ, കോടതികൾ എന്നിവയുമായി ചേർന്ന് ശേഖരിച്ച മൂന്നുലോഡ് നിത്യോപയോഗസാധനങ്ങൾ മലപ്പുറം, ആലപ്പുഴ ജില്ലകളിലെ നിയമസഹായ അതോറിറ്റിക്ക് കൈമാറി.
വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് അബ്ദുൾ റഹീം നിർവഹിച്ചു. പാത്രങ്ങൾ, ബക്കറ്റുകൾ, ഗ്യാസ് സ്റ്റൗ, കണ്ടെയ്‌നറുകൾ, നോട്ട് പുസ്തകങ്ങൾ എന്നിവയാണ് നൽകിയതെന്ന് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി ശാലീന വി.ജി. നായർ അറിയിച്ചു.