അങ്കമാലി : മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെള്ളിവെളിച്ചം പ്രതിവാര സംവാദപരിപാടിയിൽ നാളെ വൈകിട്ട് 6 ന് മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ കുത്തുമലയും കവളപ്പറമ്പും നൽകുന്ന പാഠങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സംവാദം സംഘടിപ്പിക്കും. ജില്ലാ സഹകരണബാങ്ക് മുൻ ജനറൽ മാനേജർ കെ.ടി. വർഗീസ് വിഷയം അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ ഉദ്ഘാടനം ചെയ്യും. മൂക്കന്നൂർ സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് പി.എൽ. ഡേവീസ് അദ്ധ്യക്ഷത വഹിക്കും.