മുവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്‌കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മേളയിൽ വാഴപ്പഴം, കായ, ചുണ്ട്, വാഴപ്പിണ്ടി തുടങ്ങിയവയിൽനിന്ന് വിവിധ വിഭവങ്ങൾ കുട്ടികൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുകയും വിഷമയമായ ഭക്ഷണം ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കാനുള്ള സന്ദേശം കുട്ടികളിലെന്നപോലെ രക്ഷിതാക്കളിലും എത്തിക്കുക എന്നതാണ് മേളകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. ഒരുകുട്ടി ഒരുവാഴ വീതം വച്ചുപിടിപ്പിക്കാൻ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ തീരുമാനിച്ചു. സ്‌കൂൾ പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ കെ. ജയമോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.