തമി​ഴ്നാട്ടി​ൽ കി​ലോ പത്തുരൂപ ചി​ല്ലറവി​ലയുള്ള തക്കാളി​ക്ക് കേരളത്തി​ൽ 30-35 രൂപ

ഇടപ്പള്ളി : തമിഴ്‌നാട്ടിൽ തക്കാളി വില ഇപ്പോൾ കിലോയ്ക്ക്
വെറും പത്തുരൂപ മാത്രം. മൊത്തവിപണിയിലാകട്ടെ അഞ്ചു രൂപയോളം. അതിർത്തി താണ്ടി ഇത് കേരളത്തി​ൽ വില

25 - 30 രൂപയാകും. കൃഷി​യി​ടങ്ങളി​ൽ വില ഇടിഞ്ഞിട്ടും അതിന്റെ നേട്ടം ലഭിക്കാത്ത വിധത്തിൽ കച്ചവടക്കാർ ചൂഷണം ചെയ്യുകയാണ് മലയാളികളെ. ഇപ്പോൾ വില കുറച്ചാൽ ഓണക്കച്ചവടത്തി​ന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് പി​ന്നി​ൽ.

പൊള്ളാച്ചി, ഉദുമൽപേട്ട, കോയമ്പത്തൂർ എന്നിവിടങ്ങളിൽ
നിന്ന് ദിവസേന അമ്പതു മുതൽ എഴുപതു ലോഡ് വരെ തക്കാളി എത്തുന്നുണ്ട്. കൂടാതെ കർണാടകയിൽ നിന്നും വലിപ്പം കൂടിയ തക്കാളിയും വരുന്നു .
തമിഴ് നാട്ടിൽ ഉൽപ്പാദനം വർധിച്ചതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം.

തേനി ജില്ലയിലെ കുന്നൂർ, അമ്മച്ചിയാപുരം, ധർമ്മാപുരി എന്നിവിടങ്ങളൊക്കെ തക്കാളി കൃഷിയുടെ കേന്ദ്രങ്ങളാണ്. തമിഴ് തക്കാളി​യുടെ ഏറിയ പങ്കും കേരളത്തിലേക്കാണ് വരുന്നത്.