കൊച്ചി: ആൾ ഇന്ത്യ കോൺഫഡറേഷൻ ഒഫ് എസ്.സി, എസ്.ടി ഓർഗനൈസേഷൻസ് സംസ്ഥാന സമ്മേളനം 24,25 തീയതികളിൽ എറണാകുളം അദ്ധ്യാപക ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടറി കറുപ്പയ്യ തമിഴ്നാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.രാമൻ ബാലകൃഷ്ണൻ അദ്ധ്യക്ഷനാകും. ഔഷധി ചെയർമാൻ ഡോ.കെ.ആർ.വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തും.രക്ഷാധികാരി എൻ.മണിയപ്പൻ അവകാശരേഖ പ്രഖ്യാപനം നടത്തും.
അന്ന് രാവിലെ പത്തിന് ദളിത് സമൂഹം നേരിടുന്ന വർത്തമാനകാല വെല്ലുവിളികൾ എന്ന സെമിനാർ ദളിത് ചിന്തകനായ കെ.എം.സലിംകുമാർ ഉദ്‌ഘാടനം ചെയ്യും.സണ്ണി.എം.കപിക്കാട്,കെ.കെ.കൊച്ച്, ഓർണ കൃഷ്ണൻകുട്ടി, ഡി.പി.കാഞ്ചിറാം ,പി.വി.നടേശൻ, ഡോ.അനീഷ്‌കുമാർ,അജിത് പത്തനംതിട്ട തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
ദിവാകരൻ കുളത്തുങ്കൽ,രാജൻ അക്കരപ്പാടം, തിലകമ്മപ്രേംകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.