തൃപ്പൂണിത്തുറ: മത്സ്യബന്ധനത്തിനിടെ കായലിൽ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയ പത്താം കുഴിയിൽ രഘുവരൻ, പി.എം.വിജയൻ എന്നിവരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ അനുമോദിക്കും. ഉദയംപേരൂർ ഫിഷർമെൻ കോളനിയിലെ ബിജുവിനെയാണ് ഇവർ രക്ഷപെടുത്തിയത്.ബിജുവിനൊപ്പം കായലിൽ വീണ ശരവണൻ മുങ്ങിമരിച്ചിരുന്നു. ആഗസ്സ് 26 വൈകിട്ട് 4 മണിക്ക് ഫിഷർമെൻ കോളനി ലാൻഡിംഗ് സെന്ററിൽ ചേരുന്ന അനുമോദന യോഗത്തിൽ വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ പ്രസംഗിക്കും.