മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂളിൽ സ്കൂൾതല ശാസ്ത്രമേള ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, എക്സ്‌പിരിമെന്റ്, ചാർട്ടുകൾ, കടംകഥകൾ തുടങ്ങി വിവിധ ഇനങ്ങളിലായി നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ക്ലബുകളുടെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. ഔഷധസസ്യങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. സസ്യങ്ങളുടെ പേരുകളും ശാസ്ത്ര നാമങ്ങളും ഔഷധഗുണങ്ങളുമെല്ലാം മനസിലാക്കുന്നതിന് പ്രദർശനം വളരെ സഹായകരമായതായി കുട്ടികൾ പറഞ്ഞു.