nissar-karothukudy
മഞ്ഞപ്പെട്ടി വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെയും പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ അവശ്യ വസ്തുക്കളുടെ വിതരണത്തിനായി പുറപ്പെട്ട വാൻ ട്രസ്റ്റ് പ്രസിഡന്റ് നിസാർ കാരോത്തുകുടി ഫ്ളാഗ് ഓഫ് ചെയ്യുന്നു

പെരുമ്പാവൂർ : മഞ്ഞപ്പെട്ടി വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെയും പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ മലബാറിലെ പ്രളയബാധിത വീടുകൾ ശുചീകരിക്കുന്നതിനും അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും വേണ്ടി യാത്ര പുറപ്പെട്ടു . യാത്രഅയപ്പ് വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് നിസാർ കാരോത്തുകുടി ഫ്ളാഗ് ഓഫ് ചെയ്തു. ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ഇസ്മായിൽ കുന്നപ്പിള്ളി, വാർഡ് മെമ്പർ നസീർ കാക്കനാട്ടിൽ, ഷാനി ചെരിക്കുടി, റഹീം തുകലിൽ, മണിലാൽ, നൗഷാദ് കാരോത്തുകുടി, ജബ്ബാർ സഖാഫി, അൻസാർ മങ്ങാടൻ, മജീദ് വടക്കാനെത്തിൽ, സഹൽ കുന്നപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു