മൂവാറ്റുപുഴ: നഗരസഭയിലെ ഗുണഭോക്താക്കൾക്കുള്ള തൊഴിൽ രഹിത വേതനവിതരണം 26 , 27 തീയതികളിൽ നടത്തും. അർഹരായവർ രേഖകൾ സഹിതം ഹാജരാകണം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, മൊബൈൽ നമ്പർ എന്നിവ നൽകാത്തവർ സമർപ്പിക്കണം. ഒരുതവണ വേതനം മുടങ്ങിയവർ സാധുവായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.