കൊച്ചി: കാക്കനാട് അത്താണിയിൽ പുതിയതായി പണികഴിപ്പിച്ച ജില്ല പെൻഷൻ ഭവനിന്റെ ഉദ്‌ഘാടനം ഞായറാഴ്ച രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെട്ടിടത്തിലുള്ള ഹാളിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കും.പി.ടി.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ സാന്ത്വന പെൻഷൻ വിതരണം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷനാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുനിസിപ്പൽ ചെയർപേഴ്സൺ ഷീല ചാരു, ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്, സി.പി.എം ജില്ല സെക്രട്ടറി സി.എൻ.മോഹനൻ,സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു, അഡ്വ.വി.ഇ.അബ്‌ദുൾ ഗഫൂർ, ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ.കെ.മോഹൻദാസ്, കൗൺസിലർ റഫീക്ക് പൂതേലി തുടങ്ങിയവർ സംസാരിക്കും.

പെൻഷനേഴ്സ് യൂണിയൻ ജില്ലസെക്രട്ടറി കെ.മോഹനൻ, പ്രസിഡന്റ് വി.മുരളീധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.