കൊച്ചി: മഴക്കെടുതിയും ഉരുൾപൊട്ടലും ഉണ്ടായ നിലമ്പൂരിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിലെ (കുഫോസ്) മാരിടൈം ലോ എൽ.എൽ.എം വിദ്യാർത്ഥികളുടെ സഹായം. ബാഗ് ഉൾപ്പടെയുള്ള എല്ലാ പഠന സാമഗ്രികളും ഉൾപ്പെടുന്ന 200 കിറ്റുകളുമായി കുഫോസിന്റെ പനങ്ങാട് നോർത്ത് ഈസ്റ്റ് കാമ്പസിൽ നിന്ന് പുറപ്പെട്ട വാഹനം കുഫോസ് രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മാനേജ്‌മെന്റ് സ്‌കൂൾ ഡയറക്ടർ ഡോ.എം.എസ്.രാജു, പബ്‌ളിക്കേഷൻ ഡയറക്ടർ രാജു.ഇ. റാഫേൽ, വിദ്യാർത്ഥി പ്രതിനിധികളായ അരുൺ കൃഷ്ണൻ കെ.ആർ, ശരത്ത് എം.കെ, ബി.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. ആറംഗ വിദ്യാർത്ഥി സംഘവും വാഹനത്തെ അനുഗമിക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂൾ കുട്ടികൾക്ക് കുഫോസ് വിദ്യാർത്ഥികൾ നേരിട്ട് സഹായം കൈമാറും. സഹായം ആവശ്യമുള്ളിടത്ത് വളണ്ടർയർമാരായും വിദ്യാർത്ഥികൾ പ്രവർത്തിക്കും.