കൊച്ചി: റോട്ടറി ഇന്റർനാഷണലും വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലും ചേർന്ന് സ്‌കൂൾ,​ കോളേജ് വിദ്യാർത്ഥികൾക്ക് ഇരുപതോളം ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്ന പ്രൊജക്ട് സമരിറ്റൻ റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ മാധവ് ചന്ദ്രൻ വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിൽ ഉദ്ഘാടനം ചെയ്തു. വി.പി.എസ് ലേക്ക്‌ഷോർ ഹോസ്‌പിറ്റൽ സി.ഇ.ഒ എസ്.കെ അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്ടറി ഇന്റർനാഷനൽ ഡിസ്ട്രിക്ട് 3201 ജില്ലാ കോഓർഡിനേറ്റർ അജിത് കുമാർ ഗോപിനാഥ്, സമരിറ്റൻ പ്രൊജക്ട് ഡയറക്ടർ ഡോ. ലാസർ ചാണ്ടി, ഡോ. അരുൺ ഉമ്മൻ, റോട്ടറി സ്‌കൂൾ ഇവന്റ്‌സ് ജില്ലാ ചെയർമാൻ സന്തോഷ് കുമാർ.പി, പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന വി.പി.എസ് ലേക്ക്‌ഷോറിലെ എമർജൻസി വിഭാഗത്തിലെ ഡോ. അൻസാർ, ഡോ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഇടപ്പള്ളി കാംപിയൺ സ്‌കൂളിലെ തെരഞ്ഞെടുത്ത നൂറു വിദ്യാർത്ഥികൾക്ക് സി.പി.ആർ, ഹെലിമിച് പ്രൊസിജ്വർ തുടങ്ങിയ ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി.