കൊച്ചി : എഴുപത് വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുൻ എം.പിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായിരുന്ന എം.എം. ലോറൻസിന്റെ നവതി ആദരവ് ചടങ്ങുകൾ 25 ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. തുറമുഖ നഗരിയും വാണിജ്യസിരാകേന്ദ്രവുമായ കൊച്ചിയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ലോറൻസിനെ വിവിധ സംഘടനാപ്രതിനിധികൾ ആദരിക്കും. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, എം.പിമാരായ ഹൈബി ഈഡൻ, ബിനോയ് വിശ്വം, എം.എൽ.എ മാരായ ഒ. രാജഗോപാൽ, ടി.എ. അഹമ്മദ് കബീർ, മേയർ സൗമിനി ജെയിൻ, പി.സി ചാക്കോ, പി. രാജീവ്, ടി.പി. പീതാംബരൻ, തമ്പാൻ തോമസ്, സി.എൻ. മോഹനൻ എന്നിവർ പങ്കെടുക്കും.
സംഘാടക സമിതി ഭാരവാഹികളായ പി.എൻ. സിനുലാൽ, അലി അക്ബർ, സി.ഐ.സി.സി ജയചന്ദ്രൻ, പി.എ. മെഹബൂബ് എന്നിവർ വിശദീകരിച്ചു.