കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദുരിതാശ്വാസ വസ്തുക്കളുടെ കൈമാറ്റം നടന്നു. താലൂക്ക് ലൈബ്രറി കൗൺസിലിന് കൈമാറിയ ഉത്പന്നങ്ങൾ അടുത്തദിവസം മലബാറിലെ ദുരിത പ്രദേശങ്ങളിലേക്ക് എത്തിക്കുമെന്ന് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി പറഞ്ഞു. മഞ്ഞപ്ര ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. വിജയൻ, അംഗങ്ങളായ ഉഷ മാനാട്ട്. ജിനി തരിയൻ, ജോളി പി. ജോസ്, സി.പി. ശിവൻ, പി.കെ. കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.