കൊച്ചി: തട്ടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ പി.സി. ബാബു തൂങ്ങി മരിച്ച സംഭവത്തിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യവും അന്വേഷിക്കാൻ കൊച്ചി റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി ലോകനാഥ് ബെഹ്റ അറിയിച്ചു. കേസിന്റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് കൈമാറാൻ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നല്‍കി.