കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ കേരള 2019 ന് മുന്നോടിയായി ടൈ കേരള സംഘടിപ്പിച്ച ക്യാപ്പിറ്റൽ കഫേ സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റ് കൊച്ചി ലേ മെറിഡിയനിൽ നടന്നു.
തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് വെൻച്വർ ക്യാപ്പിറ്റലിസ്റ്റുകൾ, ഇൻക്യുബേറ്റർമാർ, മുതിർന്ന വ്യവസായികൾ എന്നിവരടങ്ങുന്ന ജൂറിക്ക് മുന്നിൽ പദ്ധതികൾ അവതരിപ്പിക്കാനുള്ള അവസരമാണ് ലഭിച്ചത്.
രാൻഡ് ക്യാപ്പിറ്റൽ , അങ്കുർ ക്യാപ്പിറ്റൽ , ചെന്നൈ ഏയ്ഞ്ചൽസ് തുടങ്ങി രാജ്യത്തെ പ്രമുഖ എയ്ഞ്ചൽ നിക്ഷേപകരും സംരംഭക മൂലധന നിക്ഷേപകരും പങ്കെടുത്തു. ഓരോ വീട്ടിലും ഒരു സംരംഭകൻ എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ടൈ ചാർട്ടർ അംഗം റോഷൻ കൈനടി പറഞ്ഞു.