jairo
ജൈറോ റോഡ്രിഗസ്

കൊച്ചി: ബ്രസീൽ ഫുട്ബാൾ താരം ജൈറോ റോഡ്രിഗസ് പീക്സോറ്റൊ ഫിൽഹോ കേരള ബ്ലാസ്റ്റേഴ്സിലെത്തി. 26കാരനായ ജൈറോ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുക. 2009ൽ ബ്രസീലിയൻ ക്ലബായ ഗോയസ്‌ എസ്പോർടെയിലിൽ ഫുട്ബാൾ കരിയർ ആരംഭിച്ചു.പിന്നീട് സാന്റോസ് എഫ്.സി, അമേരിക്ക എഫ്.സി, ബോട്ടേവ് വ്രാറ്റ്സാ, ട്രോഫെൻസ്, നെഫ്റ്റ്ചി ബകു, സെപഹാൻ, മോന്റെ യമഗതാ, പേർസേലാ തുടങ്ങി ക്ലബ്ബുകളിൽ കളിച്ചു.