moideen-73

മൂവാറ്റുപുഴ: ഹജ് കർമ്മത്തിന് പുറപ്പെട്ട മൂവാറ്റുപുഴ സ്വദേശി മക്കയിൽ നിര്യാതനായി. പേഴയ്ക്കാപ്പിള്ളി താമരുപൊട്ടയ്ക്കൽ മസ്ജിദിന് സമീപം താമസിക്കുന്ന ചേട്ടുഭാഗത്ത് സി.ഇ. മൊയ്തീൻ (73) ആണ് ഇന്നലെ രാവിലെ 10.30 ഓടെ മരണപ്പെട്ടത്. കബറടക്കം മക്കയിൽ നടത്തി. ഭാര്യ ഫാത്തിമയ്‌ക്കൊപ്പം സ്വകാര്യ ഹജ് ഗ്രൂപ്പിൽ പുറപ്പെട്ട മൊയ്തീൻ ഹജിന്റെ കർമ്മങ്ങൾ പൂർത്തീകരിച്ചിരുന്നു. പത്ത് ദിവസത്തിനകം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. 22 വർഷക്കാലം ഇന്ത്യൻ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. രണ്ട് തവണ നടന്ന ഇന്ത്യ പാക് യുദ്ധങ്ങളിലും പങ്കാളിയായിട്ടുണ്ട്. മൂവാറ്റുപുഴ എൻ.സി.സി ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പേഴയ്ക്കാപ്പിള്ളി താമര പൊട്ടയ്ക്കൽ ജുമാ മസ്ജിദിന്റെ പ്രസിഡന്റുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഇബ്രാഹിം (എൻ.എ. മെറ്റൽസ് പേഴയ്ക്കാപ്പിള്ളി ), മുഹമ്മദ് (ബിസിനസ്). മരുമക്കൾ: ഷൈമോൾ, നസിയ.