കൊച്ചി: ചിത്രകാരൻ ബി.ഡി ദത്തന്റെ ചിത്രപ്രദർശനം നാളെ (ആഗസ്റ്ര് 23)​ ഡർബാർ ഹാൾ ആർട്ട് സെന്ററിൽ നടക്കും. ബി.ഡി ദത്തൻ ആൻഡ് ഹിസ് ഡിസ്റ്റിന്റ് സ്റ്റൈൽ എന്ന ചിത്രപ്രദർശനം വൈകിട്ട് 5.30ന് ഹൈക്കോടതി ജസ്റ്റിസ് എ.എം ഷഫീക്ക് ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.കെ സാനു അധ്യക്ഷനാകുന്ന ചടങ്ങിൽ കേരള ലളിത കലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്,​ കുറേറ്റർ ജോണി എം.എൽ തുടങ്ങിയവർ ആശംസയർപ്പിക്കും. ആഗസ്റ്റ് 28 വരെ രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് ചിത്രപ്രദർശനം.