കൊച്ചി: ജില്ലയിലെ വിവിധ താലൂക്കുകളിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിൽ വിദഗ്ദ്ധസംഘം പഠനം നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയിൽ നിന്നുള്ള രണ്ട് സംഘങ്ങളാണ് വിവിധ താലൂക്കുകളിൽ പഠനം നടത്തുന്നത്.
കോതമംഗലം, കണയന്നൂർ, മൂവാറ്റുപുഴ, ആലുവ, കുന്നത്തുനാട് താലൂക്കുകളിലാണ് പഠനം. ഏറ്റവുമധികം ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളുള്ള കോതമംഗലം താലൂക്കിൽ സംഘം ആദ്യ പഠനം നടത്തും. ജില്ലാ കളക്ടർ എസ്. സുഹാസ്, ബന്ധപ്പെട്ട തഹസിൽദാർമാർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. ഒരു ജിയോളജിസ്റ്റും സോയിൽ കൺസർവേഷൻ ഓഫീസറുമടങ്ങുന്ന രണ്ട് സംഘങ്ങളാണ് പഠനം നടത്തി റിപ്പോർട്ട് കൈമാറുന്നത്.