മൂവാറ്റുപുഴ: പെരിങ്ങഴ മറ്റപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവം 23ന് വിവിധ പരിപാടികളോടെ നടത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു. പുലർച്ചെ 5ന് നിർമ്മാല്യദർശനം, അഭിഷേകം, ചന്ദനംചാർത്ത്, അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാൽ പൂജ, 5.30 മുതൽ അയ്മ്പറ സമർപ്പണം, 8.30 മുതൽ ഭക്തിഗാനസുധ, തുടർന്ന് നൃത്തനൃത്ത്യങ്ങൾ, ഉച്ചയ്ക്ക് 12ന് മഹാപ്രസാദഉൗട്ട്, 6.30ന് ദീപാരാധന, രാത്രി 7മുതൽ 8.30വരെ നൃത്തസന്ധ്യ, 8.30ന് മേജർസെറ്റ് കഥകളി, രാത്രി 12ന് അവതാര ദീപാരാധന.