കൊച്ചി: സാമൂഹ്യനീതി വകുപ്പും ഫോർട്ടുകൊച്ചി മെയ്ന്റനൻസ് ട്രൈബ്യൂണലും സംയുക്തമായി വയോജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു.
പരാതി പരിഹാര അദാലത്തിനോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത് .മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംബന്ധിച്ച 43 പരാതികൾ അദാലത്തിൽ പരിഗണിച്ചു .സ്വത്ത് തർക്കം, മാനസിക പീഡനം, സംരക്ഷണം ലഭിക്കുന്നില്ല, കുടുംബതർക്ക പരാതികൾ അദാലത്തിൽ പരിഗണിച്ചു തീർപ്പാക്കി .111 പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.