piramadam
പച്ചക്കി കൃഷിക്ക് ഹെഡ്മിസ്ട്രസ് എൽ.മാഗിച്ചെർ വിത്ത് നടുന്നു

പിറവം : പ്രകൃതിയോട് ചേർന്ന് നിന്ന് പഠനത്തെ ഉത്സവമാക്കി മാറ്റുകയാണ് സർക്കാർ സ്കൂളുകൾക്ക് മാതൃകയായി മാറുന്ന പിറമാടം ഗവ.യു.പി സ്കൂൾ . ജൈവവൈവിദ്ധ്യ ഉദ്യാനം ,പച്ചക്കറിത്തോട്ടം, ഹൈടെക് ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് , മികച്ച പഠന ലൈബ്രറി, മഴവെള്ള സംഭരണി .

# മഞ്ഞൾ കഴിയും

കഴി​ഞ്ഞദി​വസം മഞ്ഞൾകൃഷിയുംതുടങ്ങി.സ്കൂളിന് പിന്നിൽ ചോലയുള്ള സ്ഥലത്ത് മറ്റു കൃഷികൾ അനുയോജ്യമല്ല മുൻകൈ എടുത്തത് പി.ടി.എ പ്രസിഡന്റ് വിത്സനാണ്. സ്കൂളിനെ സ്വന്തമായി കരുതുന്ന പൂർവ വിദ്യാർത്ഥികൂടിയായ ചെല്ലപ്പൻ ചേട്ടന്റെ മൂന്നു മണിക്കൂർ നേരത്തെ അദ്ധ്വാനമാണ് നിലമൊരുക്കി നാലു സ്ഥലത്തായി തടമൊരുക്കിയത്. പച്ചക്കറി കൃഷി പണ്ടേയുണ്ട്..മുൻ ഹെഡ്മാസ്റ്റർ കെ.എൻ സുകുമാരൻ രൂപകല്പന ചെയ്ത മനോഹരമായ ജൈവവൈവിദ്ധ്യ പാർക്ക് മനസിനു നൽകുന്ന സുഖം ചെറുതല്ല .

# കുട്ടി ലൈബ്രറി

ലൈബ്രറിയി​ൽനിറമാർന്ന ചുമരുകളും കാർട്ടൂൺ സിനിമകളെ ഓർമ്മിപ്പിക്കുന്ന പുത്തൻകാഴ്ചകളും. ഓരോ മാസവും പുസ്തകങ്ങൾ മാറിക്കൊണ്ടിരിക്കും.

# ഡ്രൈവറും ആയയും

സ്കൂളിന്റെ സ്വന്തമായ മാരുതി ഒമ്നിയുടെ ഡ്രൈവർ പി.ടി.എ പ്രസിഡന്റ് തന്നെയാണ്. കുട്ടികളെ സംരക്ഷിച്ച് വാഹനത്തിൽ കൂടെ പോകുന്നത് പി.ടി.എ അംഗം രേഷ്മയും.

വലിയ തുക കൊടുത്ത് ആളെ വെക്കാനാകാത്തതിനാൽ പ്രതിഫലേച്ഛ കൂടാതെ ആ ജോലി ഏറ്റെടുത്തതാണ്. കൂടാതെ ഒരേ മനസോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ.. നിർദേശമോ നിയന്ത്രണമോ കൂടാതെ ആത്മാർത്ഥതയോടെ സ്വന്തം ജോലി ചെയ്യുന്നവർ.

നാല് മണിക്ക് കുട്ടികൾ പോയാലും 5 മണി വരെ മുഴുവൻ അദ്ധ്യാപകരും സ്കൂളിലുണ്ട്.. ഓരോ ക്ലാസിലെയും കുട്ടികളുടെ പഠന വിശേഷങ്ങളും സ്വന്തം വീട്ടുവിശേഷങ്ങളും പങ്കുവെച്ച് ഓരോരുത്തരും അവിടെ തങ്ങും .ഒരാൾക്കു പോലും പോകാൻ തിടുക്കമില്ല..

എല്ലാ തൊഴിലും മഹത്തരമെന്നു കരുതുന്ന ഓഫീസ് അറ്റൻഡന്റ് പ്രിയ ഒരു സമയവും വെറുതെ ഇരിക്കുന്നില്ല. എം എസ് സി ബിരുദധാരിയാണ്. സ്കൂളിൽ പുറമെ നിന്നു കടന്നുവരുന്ന ഏവരെയും ആതിഥ്യമര്യാദയോടെ സ്വീകരിക്കുന്ന ജോലി ഓഫീസ് സ്റ്റാഫ് സാറാമ്മ ചേച്ചി സ്വയം ഏറ്റെടുക്കും.. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്എൽ.മാഗി ടീച്ചർ .

പ്രകൃതിയെ പാഠപുസ്തകമാക്കുകയാണിവിടെ . അഭിമാനവും സന്തോഷവും തോന്നുന്നു ഈ സ്കൂളിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ.. മാഗി ബാബു, ഹെഡ്മിസ്ട്രസ്