കൊച്ചി:എളമക്കര മാക്കാംപറമ്പ് നികത്തിൽ തീരദേശ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു.എം.എൽ.എയായിരുന്നപ്പോൾ ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ നിന്നാണ് നിർമ്മാണത്തിനാവശ്യമായി 1.29 കോടി രൂപ അനുവദിച്ചത്.ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എഗ്രിമെന്റ് വച്ചു. പദ്ധതി പ്രദേശം ഹൈബി സന്ദർശിച്ചു.കൗൺസിലർ രവികുട്ടൻ, ഹാർബർ എൻജിനിയറിംഗ് എക്‌സിക്യുട്ടീവ് എൻജിനിയർ വിജി. കെ.തട്ടാമ്പുറം, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ എം.ജെ. ആൻസി എന്നിവർ ഒപ്പമുണ്ടായിരുന്നു.