old-students
ഗവ ബേസിക് ട്രെയിനിംഗ് സ്‌കൂളിൽ നടന്ന പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങ്

പെരുമ്പാവൂർ: ഗവ ബേസിക് ട്രെയിനിംഗ് സ്‌കൂൾ (ഡയറ്റ് എറണാകുളം) 1979 - 1986 ബാച്ച് പ്രൈമറി വിഭാഗം വിദ്യാർത്ഥികൾ അദ്ധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. കൂട്ടായ്മയിൽ 21 അദ്ധ്യാപകരും നൂറോളം വിദ്യാർത്ഥികളും പങ്കെടുത്തു. മുൻ അദ്ധ്യാപകരെ ചടങ്ങിൽ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ചും സ്മരണിക നൽകിയും ആദരിച്ചു. വിദ്യാലയ ചരിത്രത്തിൽ ആദ്യമായാണ് ഈ രീതിയിൽ ഒരു ചടങ്ങു നടക്കുന്നതെന്ന് കോ ഓർഡിനേറ്റർമാർ പറഞ്ഞു.